കരുവാരകുണ്ട്: ലോക പരിസ്ഥിതി ദിനാചരണത്തിെൻറ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം പഴയകടക്കൽ ജി.യു.പി സ്കൂളിൽ നടന്നു. പ്രസിഡൻറ് മഠത്തിൽ ലത്തീഫ് വൃക്ഷത്തൈ നട്ടു. പ്രധാനാധ്യാപകൻ കെ.കെ. ജയിംസ്, പി.ടി.എ പ്രസിഡൻറ് പി.ടി നജീബ്, അബ്ദുറഷീദ്, അബ്ദുൽ നാസർ എന്നിവർ സംബന്ധിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ പരിസ്ഥിതി വാരാചരണം പൊലീസ് സ്റ്റേഷൻ പരിസരത്ത് ഗ്രേഡ് എസ്.ഐ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുസ്തഫ ഹാജി, പി. ഇമ്പിച്ചിക്കോയ തങ്ങൾ, എം. ബഷീർ ഹാജി, എം.കെ. മുഹമ്മദലി, അഡ്വ. മുഹമ്മദ് റഫീഖ്, സി. സുബ്രഹ്മണ്യൻ, പി.എച്ച്. സുഹൈൽ, സുഹൈർ കേരള, പി.വി. റിയാസ്, കെ. അൻസാർ, പി. ജാഫർ, അൻവർ സ്വാദിഖ് എന്നിവർ നേതൃത്വം നൽകി. തരിശ് എൻ.യു.കെ മൗലവി സ്മാരക ലൈബ്രറിയുടെ വൃക്ഷത്തൈ വിതരണവും നടീലും ഗ്രാമപഞ്ചായത്ത് അംഗം പി. സൈനബ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് വി. അശ്റഫ് അധ്യക്ഷത വഹിച്ചു. കെ.സി. മുഹമ്മദ്, പി.എം. അയ്യൂബ്, പി.കെ. രഘു, യാസർ അറഫാത്ത്, എം. അബ്ദുൽ ബഷീർ എന്നിവർ നേതൃത്വം നൽകി. പുന്നക്കാട് മോഡൽ ജി.എൽ.പി സ്‌കൂൾ, ഗവ. ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ സ്ഥിരംസമിതി അധ്യക്ഷൻ പി. ഷൗക്കത്തലി തൈകൾ നട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് 'മരമൊരുക്കാം മഴയൊരുക്കാം' കാമ്പയിനിെൻറ ഭാഗമായി കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിലും ഗവ. ഹയർ സെക്കൻഡറി സ്കൂളിലും തൈകൾ നട്ടു. പുന്നക്കാട് പ്രതിഭ ലൈബ്രറി കാഴ്ച യാത്ര സംഘം ചേറുമ്പ് ഇക്കോ വില്ലേജ് പരിസരം വൃത്തിയാക്കുകയും തൈകൾ നടുകയും ചെയ്തു. സി. അബ്ദുറഷീദ്, എ. രാജൻ, ടി.കെ. ജോസ് കുട്ടി മാസ്റ്റർ, സി.ടി. അൻവർ, നൗഷാദ് പുഞ്ച, വി. ശറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.