മാനേജർമാരുടെ ശിക്ഷ അധികാരത്തിന് നിയന്ത്രണം വേണം -കെ.പി.എസ്.ടി.എ

പാലക്കാട്: അധ്യാപകർക്കെതിരെ പ്രയോഗിക്കാവുന്ന മാനേജർമാരുടെ ശിക്ഷ അധികാരത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സീനിയർ അധ്യാപകരെ അകാരണമായി വിദ്യാലയത്തിൽനിന്ന് പുറത്താക്കി കോഴവാങ്ങി പുതിയ അധ്യാപകരെ നിയമിക്കാനുള്ള ഉപാധിയായാണ് സ്കൂൾ മാനേജർമാർ അധികാരം ഉപയോഗിക്കുന്നതെന്നും കെ.പി.എസ്.ടി.എ ആരോപിച്ചു. ഇത്തരത്തിൽ മാനേജർമാർക്ക് കൂട്ടുനിൽക്കുന്ന വിദ്യാഭ്യാസ ഉദ്യോഗസ്ഥർ നാടിന് അപമാനമാണെന്ന് സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ പറഞ്ഞു. യോഗത്തിൽ ജില്ല പ്രസിഡൻറ് ബി.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എൻ. ജയപ്രകാശ്, വി. സുകുമാരൻ, സി.വി. അരുണ, ആർ. പ്രഭുൽദാസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.