ബിവറേജ് ഔട്ട്​ലെറ്റുകൾ അടക്കണം -യൂത്ത് കോൺഗ്രസ്

മലപ്പുറം: നിപ വൈറസ് ഭീതിയിൽ ജനം കഴിയുമ്പോൾ നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന ബിവറേജ് ഔട്ട്ലെറ്റുകൾക്ക് അവധി നൽകാത്തത് പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ്. സർക്കാറും സംഘടനകളും നടത്തുന്ന പരിപാടികൾ മാറ്റി വെക്കാനായി ആരോഗ്യ വകുപ്പ് നിർദേശം നൽകിയെങ്കിലും ബിവറേജി​െൻറ കാര്യത്തിൽ സർക്കാർ തുടരുന്ന മൗനം അവരുടെ ലാഭക്കൊതിയാണ് കാണിക്കുന്നത്. ബിവറേജ് ഔട്ട്ലെറ്റുകൾ പൂട്ടാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർക്ക് യൂത്ത് കോൺഗ്രസ് മെയിൽ അയച്ചു. നടപടിയെടുക്കാത്ത പക്ഷം ഇവ പൂട്ടാൻ യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങുമെന്ന് മലപ്പുറം പാർലമ​െൻറ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് റിയാസ് മുക്കോളി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.