പുഴക്കാട്ടിരി: പരിസ്ഥിതി സംരക്ഷണത്തിെൻറ ഭാഗമായി മസ്ജിദ് കെട്ടിടത്തിെൻറ മേൽക്കൂരയിലെ മഴവെള്ളമുപയോഗിച്ച് കിണറിൽ റീചാർജ് ചെയ്യുന്ന പദ്ധതിയൊരുക്കി മേലേ കാളാവ് മസ്ജിദ് കമ്മിറ്റി. മേെല കാളാവിൽ പുനർ നിർമിച്ച മസ്ജിദിെൻറ മേൽക്കൂരയിലെ മഴവെള്ളമാണ് ശേഖരിക്കുന്നത്. പ്രത്യേക പൈപ്പ് വഴി കിണറ്റിലേക്ക് ഇറക്കുകയാണ്. കഴുകിയ മണലും ചരൽ കല്ലും നിറച്ച ബക്കറ്റിെൻറ താഴ്ഭാഗത്തെ ദ്വാരങ്ങൾ വഴിയാണ് വെള്ളം കിണറിലേക്ക് ഇറങ്ങുന്നത്. വറ്റിക്കിടന്നിരുന്ന കിണറ്റിൽനിന്നാണ് മഴവെള്ള സംഭരണത്തിലൂടെ ആയിരക്കണക്കിന് ലിറ്റർ വെള്ളം മദ്റസകെട്ടിട നിർമാണ ആവശ്യത്തിനും മസ്ജിദിലെ പ്രാഥമിക ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചുവരുന്നത്. സമീപത്തുള്ള കിണറുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വരൾച്ചയിലും ഓരോ വീട്ടുമുറ്റത്തും ഒരു വറ്റാത്ത കിണർ മാതൃകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.