എലപ്പുള്ളി: കൈത്തറി മേഖലയുടെ വികസനത്തിനായുള്ള പദ്ധതികൾ വിജയത്തിലേക്കെത്തിയതായി കെ.വി. വിജയദാസ് എം.എൽ.എ. 'കൈത്തറി ഉത്സവം -2018' എലപ്പുള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈത്തറി വസ്ത്ര ഡയറക്ടറേറ്റിെൻറയും ജില്ല വ്യവസായ കേന്ദ്രത്തിെൻറയും ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡൻറ് എ. തങ്കമണി അധ്യക്ഷത വഹിച്ചു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ഹരിദാസ്, നസീമ, കൈത്തറി സംഘം പ്രസിഡൻറ് എ. ചന്ദ്രൻ, ടി.ടി. ലോഹിതാക്ഷൻ, സുരേഷ് ബാബു, രാധ എന്നിവർ സംസാരിച്ചു. ഇമേജ് മാലിന്യ-സംസ്‌കരണ പ്ലാൻറ് അടച്ചുപൂട്ടണം -താലൂക്ക് വികസന സമിതി പാലക്കാട്: മലമ്പുഴ ഡാമില്‍നിന്ന് ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ശുദ്ധജലത്തെ മലിനമാക്കുന്ന ഇമേജ് മാലിന്യ-സംസ്‌കരണ പ്ലാൻറ് അടച്ചു പൂട്ടണമെന്ന് പാലക്കാട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇമേജ് മാലിന്യ സംസ്‌കരണ പ്ലാൻറ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അത് അടച്ചുപൂട്ടണമെന്ന് എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.സി. ജയപാലനാണ് യോഗത്തിൽ ആവശ്യപ്പെട്ടത്. 29 പരാതികളാണ് പരിഗണിച്ചത്. 18 പുതിയ പരാതികള്‍ അടുത്ത യോഗത്തില്‍ പരിഗണിക്കും. റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാനും സ്‌കൂളുകള്‍ക്കടുത്ത് പുകയില പരിശോധന ശക്തമാക്കാനും ആവശ്യപ്പെട്ടു. പറളി പഞ്ചായത്ത് പ്രസിഡൻറ് കെ.ആര്‍. ഗിരിജ അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എ, പാലക്കാട് തഹസില്‍ദാര്‍ വി. വിശാലാക്ഷി, അഡിഷനല്‍ തഹസില്‍ദാര്‍ ആനിയമ്മ വര്‍ഗീസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി. അനന്തകൃഷ്ണന്‍, വിവിധ പഞ്ചായത്തുകളിലെ പ്രസിഡൻറുമാര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.