ആലത്തൂർ: ബാല്യകാല സുഹൃത്തുക്കൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത് നാട്ടുകാരെ കണ്ണീരിലാഴ്ത്തി. അത്തിപ്പൊറ്റയിൽ മീരാൻസാഹിബിെൻറ മകൻ സഫീർ (34), പഴമ്പാലക്കോട് തെക്കുമുറിയിൽ ചാമിയാരുടെ മകൻ പ്രദീപ് (34) എന്നിവരാണ് 10 മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. രോഗാവസ്ഥയിൽ തിരുവനന്തപുരത്തെ ആശുപത്രിയിലാണ് ശനിയാഴ്ച രാത്രി 11ഓടെ സഫീർ മരണപ്പെട്ടത്. ഈ വിവരമറിഞ്ഞ പ്രദീപ് ഞായറാഴ്ച രാവിലെ വീട്ടിൽ കുഴഞ്ഞുവീണു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് പ്രദീപ് രാവിലെ ഒമ്പതിന് മരിച്ചത്. സഫീറിെൻറ മാതാവ് സുബൈദയുടെ വീട് പഴമ്പാലക്കോട് പ്രദീപിെൻറ വീടിെൻറ അടുത്ത വീടാണ്. അങ്ങനെയാണ് ഇവർ ബാല്യകാലസുഹൃത്തുക്കളായത്. പിതാവിെൻറ സ്ഥാപനത്തിൽ തന്നെയായിരുന്നു സഫീറിന് ജോലി. തരൂർ നെല്ലുകുത്താംകുളത്തിനടുത്ത് വെൽഡിങ് വർക്ക്ഷോപ് നടത്തുകയാണ് പ്രദീപ്. INBOX മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നില്ല പുതുശ്ശേരി പഞ്ചായത്തിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. റോഡുകൾക്കിരുവശങ്ങളിലും മാലിന്യങ്ങൾ കുമിഞ്ഞുകൂടിയിരിക്കുകയാണ്. വീടുകളിലേയും കച്ചവട സ്ഥാപനങ്ങളിലേയും മാലിന്യങ്ങൾ റോഡുകളിൽ വലിച്ചെറിയുന്നു. സംഭരിക്കുന്നതിനും നീക്കം ചെയ്യുന്നതിനും കാര്യക്ഷമമായ പദ്ധതികളൊന്നും പഞ്ചായത്തിനില്ല. കുടുംബശ്രീ വഴി വീടുകളിൽനിന്നും സംഭരിച്ച് നിർമാർജനം ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും കാര്യക്ഷമമായില്ല. സംഭരിച്ചവ സംസ്കരിക്കാൻ സാധിക്കാത്തതിനാൽ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും കൃഷിസ്ഥലങ്ങളിലും ഉപേക്ഷിച്ചത് പൊതുജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. മഴ തുടങ്ങിയതോടെ പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങൾ അഴുകി ദുർഗന്ധം പരക്കുന്നു. മഴക്കാല പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പോലും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടികളും ഉണ്ടാകുന്നില്ല. -സുഭാഷ്, പുതുശ്ശേരി .................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.