കുഴൽമന്ദം (പാലക്കാട്): സപ്ലൈകോയിലെ ദിവസവേതനക്കാരുടെയും പാക്കിങ് തൊഴിലാളികളുടെയും വേതനം വർധിപ്പിച്ചു. ദിവസവേതനക്കാരുടെ വേതനം 350 രൂപയിൽനിന്ന് 425 രൂപയായും പാക്കിങ് തൊഴിലാളികളുടേത് പാക്കറ്റ് ഒന്നിന് 75 പൈസയിൽനിന്ന് ഒരു രൂപയായുമായാണ് ഉയർത്തിയത്. സപ്ലൈകോയുടെ തനത് ഫണ്ടിൽനിന്നാണ് സംഖ്യ നൽകേണ്ടത്. ജനുവരി 18 മുതൽ വർധിപ്പിച്ച സംഖ്യ ദിവസവേതനക്കാർക്ക് ലഭ്യമാക്കും. മേയ് 29നാണ് ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങിയത്. സപ്ലൈകോയിലെ വിവിധ തൊഴിലാളി സംഘടനകളുടെ നിവേദനത്തെ തുടർന്ന് ജനുവരി 17ന് യൂനിയൻ പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് തുക വർധിപ്പിക്കാൻ ധാരണയായത്. സിവിൽ സപ്ലൈസ് കോർപറേഷെൻറ സംസ്ഥാനത്താകെയുള്ള വിൽപന കേന്ദ്രങ്ങളിലും ഡിപ്പോകളിലുമായി അയ്യായിരത്തോളം താൽക്കാലിക ജീവനക്കാരാണുള്ളത്. താലൂക്ക് ഡിപ്പോകൾ, എൻ.എസ്.എസ്.എ ഡിപ്പോകൾ, അഞ്ച് ഹൈപ്പർ മാർക്കറ്റ്, 27 പീപ്പിൾസ് ബസാർ, 410 സൂപ്പർ മാർക്കറ്റ്, 961 മാവേലി സ്റ്റോർ, 13 പെട്രോൾ പമ്പ്, 106 മെഡിക്കൽ സ്റ്റോർ, രണ്ട് പ്രീമിയം മാർക്കറ്റ്, മൂന്ന് എൽ.പി.ജി സ്റ്റോർ, 23 സഞ്ചരിക്കുന്ന മാവേലി സ്റ്റോർ, ഒരു അപ്ന ബസാർ എന്നിവയാണ് സപ്ലൈകോക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.