സർക്കാർ ജീവനക്കാർക്കായി മത്സരം നടത്തി

മലപ്പുറം: കേരള എൻ.ജി.ഒ യൂനിയൻ സർക്കാർ ജീവനക്കാർക്കായി ജൂൺ ഒമ്പതിന് എറണാകുളത്ത് നടത്തുന്ന സംസ്ഥാന ചെസ്, കാരംസ് മത്സരങ്ങൾക്കുള്ള ജില്ല ടീമിനെ തെരഞ്ഞടുക്കുന്നതി​െൻറ ഭാഗമായി ജില്ലതല മത്സരങ്ങൾ സംഘടിപ്പിച്ചു. യൂനിയൻ കലാ-കായിക സമിതിയായ ജ്വാലയുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ. ജില്ല പ്രസിഡൻറ് ടി.എം. ഋഷികേശൻ ഉദ്ഘാടനം ചെയ്തു. ചെസ്സിൽ പി. പ്രസാദും കാരംസിൽ കെ.സി. ദേവാനന്ദ്, ശിവദാസൻ എന്നിവരും ഒന്നാം സ്ഥാനം നേടി. സംസ്ഥാന കമ്മിറ്റിയംഗം കെ. വിജയകുമാർ, ജ്വാല കൺവീനർ ഇ.പി. മുരളീധരൻ, കെ.സി. ഹസിലാൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.