മാലിന്യ നിർമാർജന പരിപാടി

മലപ്പുറം: നഗരസഭ ശുചിത്വ ഹർത്താലി​െൻറ ഭാഗമായി താമരക്കുഴി വാർഡിൽ 'മാലിന്യം നാടുകടത്തുന്നു' പരിപാടി സംഘടിപ്പിച്ചു. വാർഡ്തല ആരോഗ്യ ശുചിത്വ കമ്മിറ്റി, കുടുംബശ്രീ, താമരക്കുഴി െറസിഡൻറ്സ് അസോസിയേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൻ സി.എച്ച്. ജമീല, കൗൺസിലർ ഹാരിസ് ആമിയൻ, വാളൻ സമീർ, വി.പി. സുബ്രഹ്മണ്യൻ, ഷംസു താമരക്കുഴി, നൗഷാദ് മാമ്പ്ര, കരടിക്കൽ കാദർ, വി. മുഹമ്മദ് ഷൈനിത്ത്, തറയിൽ നസീർ, ഹെൽത്ത് ഇൻസ്പെക്ടർ സക്കീർ എന്നിവർ പങ്കെടുത്തു. താമരക്കുഴി െറസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകർ റോഡും പരിസരവും ശുചീകരിച്ചു. എം.കെ.എ.എസ്. ഉണ്ണി, വി.പി. അനൂപ്, വി. പ്രജിത്ത്, മുരളീധരൻ, റഫീഖ് മാമ്പ്ര, ഉദയകുമാർ, രാജേന്ദ്രൻ നായർ, ദിനേശ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.