ഭാരതപ്പുഴയോരം സംരക്ഷിക്കാൻ പരിസ്ഥിതി പ്രവർത്തകരും നെൽകൃഷി കൂട്ടുസംഘവും

ഷൊർണൂർ: തയാറെടുക്കുന്നു. അരികു ഭിത്തികൾ ഇടിഞ്ഞും സ്വകാര്യ വ്യക്തികൾ കൈയേറിയും നശിച്ചുകൊണ്ടിരിക്കുന്ന പുഴയുടെ സംരക്ഷണം ഉറപ്പുവരുത്തലാണ് ഇവരുടെ ലക്ഷ്യം. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് പുഴയോരത്ത് മുളം തൈകൾ നട്ടുപിടിപ്പിക്കലാണ് പ്രവർത്തനത്തി​െൻറ ആദ്യഘട്ടം. പ്രാരംഭ ഘട്ടത്തിൽ ലക്ഷം മുളം തൈകൾ നടാനാണ് പദ്ധതി. ആയിരക്കണക്കിന് തൈകൾ ഇതിനായി സ്ഥലത്തെത്തിച്ചു കഴിഞ്ഞു. റീ സർവേ നടത്തി പുഴയുടെ തീരം തിട്ടപ്പെടുത്തി ലഭിച്ചാൽ വ്യാപകമായി പുഴയുടെ ഇരു കരകളിലും മുളം തൈകൾ നട്ടുവളർത്തും. ഇതിനായി റവന്യൂ അധികൃതരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായവും സഹകരണവും തേടും. പുഴയെയും പ്രകൃതിയെയും സംരക്ഷിക്കാൻ കേന്ദ്ര സർക്കാറി​െൻറ പദ്ധതിയിൽ പങ്കാളികളായി പദ്ധതി കൂടുതൽ വിപുലപ്പെടുത്താനും ബഹുജന സംഘടനകളെ സഹകരിപ്പിക്കാനും ശ്രമം നടത്തും. പുഴയോരത്തെ തരിശായി കിടന്ന ഏക്കർ കണക്കിന് സ്ഥലത്ത് നെൽകൃഷിയിറക്കി വർഷങ്ങളായി നൂറുമേനി കൊയ്യുന്ന പുതുശ്ശേരി കൂട്ടുകൃഷി സംഘമാണ് ബന്ധപ്പെട്ട അധികാരികൾ കൂടി പിൻവലിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ പുഴയും തീരവും സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നത്. പരിസ്ഥിതി-സാമൂഹിക പ്രവർത്തകനായ കെ.കെ. ദേവദാസാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.