വേങ്ങര: ചെങ്ങന്നൂർ വിജയം ജനദ്രോഹത്തിനുള്ള ലൈസൻസാക്കരുതെന്നും സർക്കാറിെൻറ എല്ലാ നിലപാടുകൾക്കുമുള്ള അംഗീകാരമായി കാണേണ്ടതില്ലെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ജനങ്ങൾക്ക് സംരക്ഷണവും സുരക്ഷിതത്വവും നൽകേണ്ട പൊലീസ് തന്നെ പ്രതികളാകുന്ന പ്രവണത ജനാധിപത്യ മൂല്യങ്ങൾക്ക് എതിരെയുള്ള ഭീഷണിയാണ്. യു.ഡി.എഫിെൻറ മദ്യനയത്തെ തള്ളിപ്പറഞ്ഞ് അധികാരത്തിലെത്തിയവർ യഥേഷ്ടം മദ്യം സുലഭമാക്കിയതിെൻറ പരിണിത ഫലമാണ് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ. പാവപ്പെട്ടവെൻറ നിലവിളികൾക്ക് കണ്ണും കാതും കൊടുക്കണം. മുസ്ലിം ലീഗ് പാർട്ടി ശക്തമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'പൊലീസ്-ഗുണ്ടാ-സി.പിഎം കൂട്ടുകെട്ടിനെതിരെയുള്ള ജനകീയ വിചാരണ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് സി.പി.എം കൂട്ട് കെട്ടിനെതിരെയുള്ള കുറ്റപത്രം വേങ്ങര സബ് ഇൻസ്പെക്ടർക്ക് യൂത്ത് ലീഗ് ഭാരവാഹികൾ സമർപ്പിച്ചു. വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് ടി. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് ശരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി. എം.എം. കുട്ടി മൗലവി, ടി.കെ. മൊയ്തീൻ കുട്ടി മാസ്റ്റർ, പി.കെ. അസ്ലു, ടി. ഹിദായത്തുല്ല, നൗഷാദ് ചേറൂർ, പി.കെ. അബ്ദുറഷീദ്, പൂക്കുത്ത് മുജീബ്, നൗഫൽ മമ്പീതി, യു.കെ. അൻവർ, എം.കെ. നാസർ, അസീസ് മാടഞ്ചേരി വി.കെ.എ. റസാഖ്, എ.കെ. നാസർ, കൊണ്ടാണത്ത് റഷീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.