റിസ നീളം കൂട്ടൽ: സമയപരിധി 15ന്​ അവസാനിക്കും, പ്രവൃത്തി വൈകിയേക്കും

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയയുെട (റിസ) നീളം 240 മീറ്ററായി വർധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 15ന് അവസാനിക്കും. 90ൽനിന്ന് 240 മീറ്ററായി വർധിപ്പിക്കുന്നതിനായി വിമാനത്താവള അതോറിറ്റി പുറപ്പെടുവിച്ച നോട്ടാം (നോട്ടീസ് ടു എയർമാൻ) കാലാവധിയാണ് ജൂൺ 15ന് അവസാനിക്കുന്നത്. റിസ നീളം കൂട്ടുന്നതി​െൻറ സിവിൽ പ്രവൃത്തികൾ 90 ശതമാനം പൂർത്തിയായിട്ടുണ്ട്. റൺവേയുടെ വശങ്ങളിൽ മണ്ണിട്ട് ഒരേ ഉയരത്തിലാക്കുന്ന പ്രവൃത്തിയാണ് ഇനി ബാക്കിയുള്ളത്. മഴ ആരംഭിച്ചതോെട വശങ്ങളിൽ മണ്ണിടുന്നതിനെ ബാധിച്ചിട്ടുണ്ട്. മണ്ണിടുന്നതിനുള്ള നിരാക്ഷേപ പത്രം (എൻ.ഒ.സി) ജിയോളജി വിഭാഗത്തിൽനിന്ന് ലഭിക്കാൻ വൈകിയതാണ് തിരിച്ചടിയായത്. ഇലക്ട്രിക്കൽ വിഭാഗത്തി​െൻറ പ്രവൃത്തിയാണ് കൂടുതൽ ബാക്കിയുള്ളത്. റൺവേയിൽ ചെറിയ കുഴികൾ സ്ഥാപിച്ച് പ്രകാശ സംവിധാനം ക്രമീകരിക്കേണ്ട പ്രവൃത്തിയാണ് അവശേഷിക്കുന്നവയിൽ പ്രധാനം. റൺേവയിലെ പ്രകാശ സംവിധാനം പുനഃക്രമീകരിച്ചാൽ മാത്രമേ റിസ പ്രവൃത്തി പൂർത്തിയാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.