കെവിൻ വധക്കേസിൽ പുതുനഗരത്ത് പിടിയിലായവരെ അന്വേഷണ സംഘത്തിന് കൈമാറി

പുതുനഗരം: കെവിൻ വധക്കേസിലെ മൂന്നുപേർ പുതുനഗരത്ത് പിടിയിലായി. തമിഴ്നാട് പൊള്ളാച്ചിക്ക് സമീപം അമ്പ്രാംപാളയത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ചെങ്ങന്നൂർ പുനലൂർ കുഴിയാട് പാലവിളയിൽ ഷിനു (22), പുനലൂർ കാഞ്ഞിരവിള പുത്തൻവീട്ടിൽ ഷാനു (24), പുനലൂർ കാഞ്ഞിരവിളയിൽ വിഷ്ണു (24) എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി പുതുനഗരം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപെട്ടവരാണിവർ. കീഴടങ്ങിയവർ കഴിഞ്ഞ ദിവസം രാവിലെ അമ്പ്രാംപാളയത്ത് എ.ടി.എം കൗണ്ടറിൽനിന്ന് പണം പിൻവലിച്ചതോടെയാണ് പൊലീസിന് സൂചന ലഭിച്ചത്. തുടർന്ന്, അമ്പ്രാംപാളയത്ത് ഇവർ തങ്ങിയ ലോഡ്ജ് തമിഴ്നാട് പൊലീസി‍​െൻറ സഹായത്തോടെ കേരള പൊലീസ് കണ്ടെത്തി. പൊലീസ് പിന്തുടരുന്നത് മനസ്സിലായതോടെ ഇവർ കീഴടങ്ങുകയായിരുന്നു. ഇവരെ അന്വേഷണ സംഘത്തിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.