സംസ്​ഥാന മദ്​റസ പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

മലപ്പുറം: സംസ്ഥാന മതവിദ്യാഭ്യാസ ബോർഡ് മദ്റസ പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്നാട്, കർണാടക, ലക്ഷദ്വീപ് സംസ്ഥാനങ്ങളിൽ അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിലാണ് പരീക്ഷ നടത്തിയത്. അഞ്ചാം തരത്തിൽ 95ഉം ഏഴിൽ 97ഉം പത്തിൽ നൂറും ശതമാനമാണ് വിജയം. അഞ്ചാം തരത്തിൽ വണ്ടൂർ റെയ്ഞ്ച് പാലാമഠം അൻസാറുൽ ഇസ്ലാം മദ്റസയിലെ മിൻഹ സുബൈർ ഒന്നും എടക്കര റെയ്ഞ്ച് കാഞ്ഞിരത്തിങ്ങൽ മുനവ്വിറുൽ ഇസ്ലാം മദ്റസയിലെ ഫാത്തിമ ഹന്ന രണ്ടും ചെർപ്പുളശ്ശേരി റെയ്ഞ്ച് കുറ്റിക്കോട് നുസ്രത്തുൽ ഇസ്ലാം മദ്റസയിലെ അബ്ദുൽ ബാസിത് മൂന്നും റാങ്ക് നേടി. ഏഴിൽ മഞ്ചേരി റെയ്ഞ്ച് ഇരിവേറ്റി പാറമ്മൽ മിസ്ബാഹുൽ ഉലൂം മദ്റസയിലെ ഫിദ അഹ്മദ് ഒന്നും വണ്ടൂർ റെയ്ഞ്ച് കാപ്പിച്ചാൽ ഇഹ്യാഉദ്ദീൻ മദ്റസയിലെ സഫിയ്യ മിന്ന രണ്ടും മരുത മുണ്ടപ്പൊട്ടി നൂറുൽ ഹുദ മദ്റസയിലെ നിദ ഷെറിൻ, ഷാരിയിൽ ഹിദായത്തുൽ ഇസ്ലാം മദ്റസയിലെ ഹാദിയ എന്നിവർ മൂന്നും റാങ്ക് നേടി. പത്തിൽ ആമയൂർ മുഹ്ദ്ദീനുസ്സുന്നിയ്യ മദ്റസയിലെ മുർശിദ ബാനു, ശംല എന്നിവർ ഒന്നാം റാങ്ക് കരസ്ഥമാക്കി. നാദാപുരം റെയ്ഞ്ച് ജാതിയേരി സബീലുൽ ഹിദായ മദ്റസയിലെ ഫാത്തിമ റിഫ രണ്ടും കോടാലിപ്പൊയിൽ ഹിദായത്തുസ്സ്വിബ്യാൻ മദ്റസയിലെ ലബിന മോൾ മൂന്നും റാങ്കുകൾ നേടി. പരീക്ഷ ബോർഡ് ചെയർമാൻ മൗലാന നജീബ് മൗലവി ഫലപ്രഖ്യാപനം നടത്തി. വിദ്യാഭ്യാസ ബോർഡ് ചെയർമാൻ സി.കെ. മുഹമ്മദ് അസ്ഗർ മൗലവി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.