നിപ: വിദ്യാർഥികൾക്ക് പ്രത്യേക പരിശോധന നടത്തണം- മന്ത്രി കെ.ടി. ജലീൽ മലപ്പുറം: ജില്ലയിൽ നിപ വൈറസ് ബാധിച്ച മേഖലയിലെ സ്കൂൾ തുറക്കുന്നതിന് മുമ്പ് പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ച് എല്ലാ വിദ്യാർഥികളെയും പരിശോധനക്ക് വിധേയമാക്കണമെന്ന് തദ്ദേശസ്വയം ഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ. ജില്ലയിൽ നടക്കുന്ന ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ആേരാഗ്യ-തദ്ദേശ വകുപ്പിെൻറ അവേലാകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ നിപ വൈറസ് ഭീഷണിയില്ലെങ്കിലും ആശങ്ക തീരുന്നതുവരെ ആരോഗ്യവകുപ്പിെൻറ നിരീക്ഷണമുണ്ടായിരിക്കും. ചിലയിടങ്ങളിൽ പകർച്ചപ്പനിയും ഡെങ്കിയും ഭീഷണി ഉയർത്തുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. സെക്രട്ടറിമാർ ദിവസവും രാവിലെ ഏഴിന് ഓഫിസിലെത്തി പ്രധാന സ്ഥലങ്ങൾ സന്ദർശിക്കണം. വാർഡുതല സാനിറ്റേഷൻ പ്രവർത്തനങ്ങൾ ദിവസവും വിലയിരുത്തണം. പഞ്ചായത്ത് സെക്രട്ടറിമാരും ഡോക്ടർമാരും തമ്മിൽ പഞ്ചായത്തിലെ ആരോഗ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യാത്ത അവസ്ഥ നിലവിലുണ്ട്. ഇത് പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ ഡി.എം.ഒക്ക് നിർദേശം നൽകി. മുനിസിപ്പൽ സെക്രട്ടറിമാർ മുനിസിപ്പൽ പരിധിയിൽതന്നെ താമസിക്കണം. ഇത് പാലിക്കുന്നുവെന്ന് ബന്ധപ്പെട്ട അധ്യക്ഷൻമാർ ഉറപ്പുവരുത്തണം. ആരോഗ്യ വകുപ്പ് ജീവനക്കാർ ഡ്യൂട്ടി സമയങ്ങളിൽ അവർക്ക് അനുവദിച്ച യൂനിഫോം ധരിച്ചിരിക്കണം. ആരോഗ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് തടസ്സമല്ല. ആവശ്യമെങ്കിൽ ശുചിത്വമിഷനും എൻ.എച്ച.എം വഴിയും ഫണ്ട് ലഭ്യമാക്കും. ഡോക്ടർമാരുടെ ഒഴിവുള്ള ആശുപത്രികളിൽ എൻ.എച്ച്.എം വഴി നിയമിക്കും. ഡോക്ടറെയും പാരാമെഡിക്കൽ സ്റ്റാഫിെനയും നിയമിക്കാനുള്ള അധികാരം പഞ്ചായത്തുകൾക്ക് നൽകിയത് നിർബന്ധമായും ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. കലക്ടർ അമിത് മീണ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന, എൻ.എച്ച്.എം മാനേജർ ഡോ. എ. ഷിബുലാൽ, െഡപ്യൂട്ടി ഡി.എം.ഒ മുഹമ്മദ് ഇസ്മായിൽ, പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർ കെ. മുരളീധരൻ, പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി സത്യൻ തുടങ്ങിയവർ സംസാരിച്ചു. മുനിസിപ്പൽ ടൗൺഹാളിൽ നടന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ അധ്യക്ഷൻമാർ, സെക്രട്ടറിമാർ, മെഡിക്കൽ ഓഫിസർമാർ തുടങ്ങിയവരാണ് പങ്കെടുത്തത്. പഞ്ചായത്തുകളുെട പ്രവർത്തനം നിരീക്ഷിക്കാൻ സോഫ്റ്റ്വെയർ ആരോഗ്യ മേഖലയിലുൾപ്പെെടയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സോഫ്റ്റ്വെയർ തയാറായി വരുന്നതായി മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. ജൂൺ അഞ്ചുമുതൽ ഇത് പ്രവർത്തിച്ചുതുടങ്ങും. ഫണ്ട് വിനിയോഗം ഉൾപ്പെടെ ദൈനംദിന പ്രവർത്തനങ്ങൾ എല്ലാ ദിവസവും ഈ സോഫ്റ്റ് വെയർ വഴി അപ്ലോഡ് ചെയ്യണം. ഇൻഫർമേഷൻ കേരള മിഷനാണ് സോഫ്റ്റ് വെയർ രൂപകൽപന ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.