കട്ടിലപ്പറമ്പിൽ വേലായുധൻ െതരഞ്ഞെടുക്കപ്പെട്ടു മഞ്ചേരി: നഗരസഭയിലെ പാലക്കുളം 13ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മിന്നുന്ന വിജയം. 119 വോട്ട് അധികം നേടി കോൺഗ്രസിലെ കട്ടിലപ്പറമ്പിൽ വേലായുധൻ െതരഞ്ഞെടുക്കപ്പെട്ടു. കട്ടിലപ്പറമ്പിൽ വേലായുധന് 605 വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി മാടങ്ങോട്ട് ജയരാജന് 486 വോട്ടും സ്വതന്ത്ര സ്ഥാനാർഥി വേലായുധന് ഏഴു വോട്ടും ലഭിച്ചു. കോൺഗ്രസ് അംഗം എൻ.പി. രാമചന്ദ്രൻ എന്ന മാനുട്ടി മരിച്ച ഒഴിവിലായിരുന്നു ഉപെതരഞ്ഞെടുപ്പ്. 54 വോട്ടിെൻറ ഭൂരിപക്ഷത്തിനായിരുന്നു രാമചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. 50 അംഗ നഗരസഭ കൗൺസിലിൽ യു.ഡി.എഫാണ് മികച്ച ഭൂരിപക്ഷത്തിൽ ഭരണം നടത്തുന്നത്. നഗരസഭ കൗൺസിൽ ഹാളിൽ വെള്ളിയാഴ്ച രാവിലെ പത്തിന് വോട്ടെണ്ണൽ ആരംഭിച്ച് മിനിറ്റുകൾക്കകം ഫലമറിഞ്ഞു. 1333 വോട്ടർമാരുള്ള വാർഡിൽ 1098 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. റമദാൻ വ്രതനാളുകളായതിനാൽ വാർഡിൽ മൈക്ക് വെച്ച് ഒരു പരിപാടിയും വേണ്ടെന്ന് ഇരുമുന്നണികളും തീരുമാനിച്ചതിനാൽ വീടുകൾ കയറി കാമ്പയിൻ മാത്രമായിരുന്നു പ്രചാരണത്തിന്. പടം.. 1) മഞ്ചേരി പാലക്കുളം വാർഡിൽ തെരഞ്ഞെടുക്കപ്പെട്ട കട്ടിലപ്പറമ്പിൽ വേലായുധൻ 2) മഞ്ചേരി പാലക്കുളം വാർഡിലെ ഉപതരെഞ്ഞെടുപ്പിൽ വിജയിച്ച കട്ടിലപ്പറമ്പിൽ വേലായുധനുമായി യു.ഡി.എഫ് പ്രതിനിധികളുടെ ആഹ്ലാദ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.