മൊയ്തീൻ കുട്ടി തുടങ്ങിയ പട്ടികയിലെ അഞ്ചാമനായി നാട്ടുകാരൻ ആഷിഖ്

ഇൻറർ കോണ്ടിനൻറൽ കപ്പ്: ടീമിലെ രണ്ട് മലയാളികളും ജില്ലയിൽനിന്ന് മലപ്പുറം: മലപ്പുറം മൊയ്തീൻ കുട്ടിയിൽ തുടങ്ങി അനസ് എടത്തൊടികയിലെത്തിയ ജില്ലയിലെ അന്താരാഷ്ട്ര താരങ്ങളുടെ പട്ടികയിലേക്ക് ഒരാൾ കൂടി. ഇൻറർ കോണ്ടിനൻറൽ കപ്പ് ചതുർരാഷ്ട്ര ടൂർണമ​െൻറിനിറങ്ങുന്ന ഇന്ത്യൻ ടീമി​െൻറ നീലക്കുപ്പായത്തിൽ ആഷിഖ് കുരുണിയനുമുണ്ടാവും. 23 അംഗ ടീമിലെ രണ്ട് മലയാളികളും മലപ്പുറത്തുകാരാണ്, ആഷിഖും അനസും. ജില്ലയിൽനിന്ന് ഇന്ത്യൻ സീനിയർ ജഴ്സിയണിയുന്ന അഞ്ചാമത്തെ താരമാവുകയാണ് ആഷിഖ്. 21ാം വയസ്സിൽ തന്നെ ടീമിലെത്തിയാണ് മിഡ്ഫീൽഡർ ചരിത്രം കുറിച്ചിരിക്കുന്നത്. 30 അംഗ സാധ്യത ടീമിലുണ്ടായിരുന്ന ആഷിഖിനും അനസിനും മുംബൈയിൽ രണ്ടാഴ്ച നീണ്ട ക്യാമ്പിൽ നിന്നാണ് അവസാന 23ലേക്ക് വിളിയെത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ എഫ്.സി പുണെ സിറ്റിക്ക് വേണ്ടി ഇക്കഴിഞ്ഞ സീസണിൽ സെമി ഫൈനലുൾപ്പെടെ നിരവധി മത്സരങ്ങൾ കളിച്ചിരുന്നു ആഷിഖ്. നേപ്പാളിൽ നടന്ന സാഫ് കപ്പ്, മലേഷ്യയിൽ നടന്ന എ.സി.ടി ചാമ്പ്യൻഷിപ്, എ.എഫ്.സി യോഗ്യത റൗണ്ട് മത്സരങ്ങളിൽ ഇന്ത്യയുടെ അണ്ടർ 19 ടീമിനു വേണ്ടിയും കളത്തിലിറങ്ങി. മലപ്പുറം പട്ടർക്കടവിലെ കുരുണിയൻ അസൈൻ-ഖദീജ ദമ്പതികളുടെ മകനാണ് ആഷിഖ്. 2017 മാർച്ചിലായിരുന്നു അനസി​െൻറ ഇന്ത്യൻ അരങ്ങേറ്റം. ഡൽഹി ഡൈനാമോസ്, ജാംഷഡ്പൂർ എഫ്.സി ടീമുകളിലായി മൂന്ന് സീസണിൽ ഐ.എസ്.എല്ലിലിറങ്ങി. പുണെ എഫ്.സിക്കും മോഹൻ ബഗാനും വേണ്ടി ഐ ലീഗും മഹാരാഷ്ട്രക്കും കേരളത്തിനും സന്തോഷ് ട്രോഫിയും കളിച്ചു കൊണ്ടോട്ടി മുണ്ടപ്പലത്തുകാരൻ. പുണെ എഫ്.സി‍യുടെ നായകനുമായി. കഴിഞ്ഞ വർഷം മികച്ച ഇന്ത്യൻ താരമായും അനസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോട്ടപ്പടിയിൽ ജനിച്ച് ഇന്ത്യൻ ടീമോളം വളർന്ന് മൺമറഞ്ഞ മൊയ്തീൻകുട്ടിക്ക് പുറമെ മുൻ ക്യാപ്റ്റൻ യു. ഷറഫലി, പരേതനായ സി. ജാബിർ എന്നിവരും അനസി​െൻറ മുൻഗാമികളാണ്. അരീക്കോടാണ് ഷറഫലിയുടെയും ജാബിറി​െൻറയും സ്വദേശം. mplrs1 malappuram moideen kutty മലപ്പുറം മൊയ്തീൻകുട്ടി mplrs1 u sharafali യു. ഷറഫലി mplrs1 c jabir സി. ജാബിർ mplrs1 anas edathodika അനസ് എടത്തൊടിക mplrs1 ashik kuruniyan ആഷിഖ് കുരുണിയൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.