കഞ്ചിക്കോട്: തൊഴിൽ സംരക്ഷണവും തൊഴിലാളി സുരക്ഷിതത്വവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബി.എം.എസ് കഞ്ചിക്കോട് മേഖല കമ്മിറ്റി ധർണയും മാർച്ചും നടത്തി. ജില്ല പ്രസിഡൻറ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് കെ.വി. വിജയൻ അധ്യക്ഷത വഹിച്ചു. ആർ. ഹരിദാസൻ, എസ്. സുരേഷ്, ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇല്ലത്ത്കുന്ന് അംഗൻവാടി തുറന്നു മുണ്ടൂർ: ഗ്രാമപഞ്ചായത്തിലെ ഇല്ലത്ത്കുന്ന് അംഗൻവാടിയുടെ പുതുക്കി പണിത കെട്ടിടം കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ ബിന്ദു സുരേഷ് താക്കോൽദാനം നിർവഹിച്ചു. എ.ഇ. ബാലചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ലക്ഷ്മണൻ, വാർഡ് അംഗം എം.ആർ. ഗോപാലകൃഷ്ണൻ, സെക്രട്ടറി ടി.കെ. മുരളി എന്നിവർ സംസാരിച്ചു. pe10 പടം) അടിക്കുറിപ്പ്: ഇല്ലത്ത്കുന്ന് അംഗൻവാടി കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.