പെരിന്തൽമണ്ണ: നഗരസഭയുടെ കീഴിലുള്ള മൂസക്കുട്ടി സമാരക ടൗൺ ഹാൾ താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചു. ഇ.എം.എസ് വിദ്യാഭ്യാസ കോംപ്ലക്സിലെ ഹൈസ്കൂൾ വിഭാഗം കെട്ടിടം പൊളിച്ച് ആധുനിക അക്കാദമിക് ബ്ലോക്ക് പണിയുന്നതിെൻറ ഭാഗമായി അവിടെ പ്രവർത്തിച്ച 10 ക്ലാസുകൾ പുതിയ അധ്യയന വർഷത്തിൽ ടൗൺ ഹാളിൽ പ്രവർത്തിപ്പിക്കും. പുതിയ സ്കൂൾ കെട്ടിടം പണിയുന്നതിനാൽ 22 ക്ലാസ് മുറികൾക്ക് ബദൽ സംവിധാനം ഒരുക്കേണ്ടതുണ്ട്. ഇതിെൻറ ഭാഗമായാണ് ഗ്രൗണ്ടിനടുത്തുള്ള പ്രസിഡൻസി ക്ലബിെൻറ പുതുതായി പണി പൂർത്തീകരിച്ച കെട്ടിടം നഗരസഭ വാടകക്കെടുത്ത് 12 ക്ലാസുകൾ ഇതിൽ നടത്താനും ബാക്കിയുള്ളവ ടൗൺ ഹാളിലുമായി നടത്താനും തീരുമാനിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ടൗൺ ഹാൾ പുതുക്കിപ്പണിയാൻ നഗരസഭ പ്ലാൻ തയാറാക്കിയിട്ടുണ്ട്. ഭരണ-സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് നിർമാണ പ്രവർത്തനം വൈകാതെ ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അതോടെ പഴയ ടൗൺ ഹാൾ അടുത്ത ഏപ്രിൽ മാസത്തിൽ പൊളിക്കേണ്ടി വരും. പുതിയ ടൗൺ ഹാളിെൻറ നിർമാണ പൂർത്തീകരണത്തിന് ഒരു വർഷം വേണ്ടിവരുമെന്ന് നഗരസഭ കരുതുന്നു. ഇതുപ്രകാരം പുതിയ ടൗൺ ഹാൾ പ്രവൃത്തി പൂർത്തീകരിക്കുമ്പോൾ മാത്രമേ പൊതുജനാവശ്യത്തിന് വിട്ടുനൽകൂ. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി സർക്കാറിെൻറ പൂർണ പിന്തുണയോടെ നഗരസഭയാണ് ഇ.എം.എസ് വിദ്യാഭ്യാസ കോംപ്ലക്സിലെ ഹയർ സെക്കൻഡറി സ്കൂളിനെ ഹൈടെക് വിദ്യാലയമാക്കുന്നത്. ഇതിെൻറ രണ്ടാംഘട്ടമായാണ് പഴയ ഹൈസ്കൂൾ ബ്ലോക്ക് പൂർണമായും പൊളിച്ച് തൽസ്ഥാനത്ത് 25 ക്ലാസ്സ് മുറികളും മറ്റ് ആധുനിക സൗകര്യങ്ങളുമടങ്ങുന്ന നാല് നിലയുള്ള അക്കാദമിക് ബ്ലോക്ക് പണിയുന്നത്. 5.79 കോടി രൂപ െചലവ് വരുന്ന പദ്ധതിക്ക് അഞ്ച് കോടി കിഫ്ബി ഫണ്ടിൽ നിന്നും 79 ലക്ഷം നഗരസഭ ഫണ്ടിൽ നിന്നുമാണ് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.