മലപ്പുറം: സി.ബി.എസ്.ഇ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച സ്കൂളുകളെയും പത്താം ക്ലാസിൽ 90 ശതമാനത്തിന് മുകളിൽ ലഭിച്ച വിദ്യാർഥികളെയും പന്ത്രണ്ടാം ക്ലാസിലെ സ്കൂൾ ടോപ്പർമാരെയും ജില്ല തലത്തിലെ സബ്ജക്ട് ടോപ്പർമാരെയും അനുമോദിക്കും. ജൂൺ 23ന് വിവിധ സഹോദയകളുടെയും മാനേജ്മെൻറ് അസോസിയേഷെൻറയും ആഭിമുഖ്യത്തിൽ മലപ്പുറം മഅ്ദിൻ പബ്ലിക് സ്കൂളിൽ ചടങ്ങു നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്കൂളുകൾ വിവരങ്ങൾ ജൂൺ 10നകം cbsempmcity@gmil.com എന്ന ഈ മെയിൽ വിലാസത്തിൽ അയക്കണം. സി.ബി.എസ്.ഇ. പത്താം ക്ലാസ് മൂല്യനിർണയം ഗ്രേഡിങ് രീതിയിൽ നിന്ന് മാർക്ക് സമ്പ്രദായത്തിലേക്ക് മാറിയ സാഹചര്യത്തിൽ കുട്ടികളുടെ ഫലം അളക്കുന്നത് മാർക്കിെൻറ അടിസ്ഥാനത്തിൽ മാത്രമാണെന്നും പ്ലസ് വൺ പ്രവേശനത്തിനു അപേക്ഷിക്കുമ്പോൾ മാർക്ക് മാത്രമേ മാനദണ്ഡമാക്കുന്നുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ അബ്ദുറഹ്മാൻ, എം. ജൗഹർ, ഡോ. കെ.എം. മുഹമ്മദ്, നൗഫൽ പുത്തൻ പീടിയേക്കൽ, ബേബി പ്രമോദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.