ദാറുല്‍ഹുദ സെക്കൻഡറി പ്രവേശനം: ജൂണ്‍ അഞ്ചുവരെ അപേക്ഷിക്കാം

തിരൂരങ്ങാടി: ദാറുല്‍ഹുദ ഇസ്ലാമിക് സര്‍വകലാശാലയിലെയും ഇതര യു.ജി കോളജുകളിലേയും സെക്കൻഡറി ഒന്നാം വര്‍ഷത്തിലേക്ക് ജൂണ്‍ അഞ്ചുവരെ അപേക്ഷിക്കാം. സമസ്ത അഞ്ചാം ക്ലാസ് പൊതുപരീക്ഷ പാസായവരും ജൂണ്‍ അഞ്ചിന് പതിനൊന്നര വയസ്സ് കവിയാത്തവരുമായ ആണ്‍കുട്ടികള്‍ക്കാണ് സെക്കൻഡറിയിലേക്ക് അപേക്ഷിക്കാന്‍ അവസരം. സമസ്ത ഏഴാം ക്ലാസ് പാസായവരും ജൂണ്‍ അഞ്ചിന് പതിമൂന്നര വയസ്സ് കവിയാത്തവരുമായ പെണ്‍കുട്ടികള്‍ക്ക് ദാറുല്‍ഹുദായുടെ ഫാത്തിമ സഹ്റ ഇസ്ലാമിക് വനിത കോളജിലേക്കും മദ്റസ മൂന്നാം ക്ലാസ് പാസായ, ജൂണ്‍ അഞ്ചിന് ഒമ്പത് വയസ്സ് കവിയാത്ത ആണ്‍കുട്ടികള്‍ക്ക് വാഴ്സിറ്റിക്ക് കീഴിലെ മമ്പുറം സയ്യിദ് അലവി മൌലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജിലേക്കും അപേക്ഷിക്കാം. സെക്കൻഡറി (അഞ്ചുവര്‍ഷം), സീനിയര്‍ സെക്കൻഡറി (രണ്ടുവര്‍ഷം) ഡിഗ്രി (ആറ് സെമസ്റ്റര്‍), പി.ജി (നാല് സെമസ്റ്റര്‍) എന്നിങ്ങനെ 12 വര്‍ഷത്തെ കോഴ്‌സാണ് വിഭാവനം ചെയ്യുന്നത്. മുഴുവന്‍ അപേക്ഷകളും വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (www.dhiu.in) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പ്രവേശന പരീക്ഷ ജൂണ്‍ 23ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഫോൺ: 0494 2463155, 2464502, 2460575.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.