പുത്തൂര്‍ പള്ളിക്കലില്‍ തെരുവുനായ്​ ആക്രമണം; ഒരാള്‍ക്ക് കടിയേറ്റു

തേഞ്ഞിപ്പലം: പുത്തൂര്‍ പള്ളിക്കലില്‍ തെരുവുനായ് ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച നായ് നിരവധി പേരുടെ നേർക്കാണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി അമ്പലാടത്ത് നൗഷാദിനാണ് (26) കടിയേറ്റത്. വീട്ടില്‍ കയറിയാണ് നൗഷാദിനെ കടിച്ചത്. ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പുത്തൂര്‍ പള്ളിക്കല്‍ ടൗണില്‍നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന വള്ളിക്കുന്ന് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻറ് ഡോ. വി.പി. അബ്ദുല്‍ ഹമീദിന് നേരെയും അക്രമമുണ്ടായി. കടിക്കാനായി നായ് ഓടിയടുത്തെങ്കിലും കുട ഉപയോഗിച്ച് പ്രതിരോധിച്ചു. നായ് കുട കടിച്ചുനശിപ്പിച്ചു. ഇതോടെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് നായെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. റോഡരികിലെ ഓവുചാലിൽനിന്ന് നായെ പിടികൂടി. രാത്രി എട്ടോടെ പഞ്ചായത്ത് പ്രസിഡൻറ് പി. മിഥുന, വെറ്ററിനറി ഡോക്ടര്‍ ജനീഷ, ഗ്രാമപഞ്ചായത്തംഗം പി.കെ. ഇസ്മായില്‍ എന്നിവർ സംഭവസ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.