ചങ്ങരംകുളം: പെരുമ്പിലാവ് അന്‍സാര്‍ സ്കൂളിലെ പൂര്‍വ വിദ്യാർഥികള്‍ അസ്വാെൻറ ചികിത്സക്ക് സ്വരൂപിച്ചത് 5,85,400 രൂപ. പൂർവവിദ്യാർഥി ചിയ്യാനൂർ കോയാലിപറമ്പിൽ അബ്ബാസിെൻറ നാലു വയസ്സുള്ള മകൻ മുഹമ്മദ് അസ്വാെൻറ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കാണ് തുക സ്വരൂപിച്ചത്. ചികിത്സ സഹായ സമിതി അംഗങ്ങളായ ഷാനവാസ് വട്ടത്തൂർ, കെ.എം. ഹാരിസ്, കെ.പി. ഹമീദ് എന്നിവർക്ക് യു.പി. ഷബീർ, യു.പി. ഷാനി എന്നിവർ തുക കൈമാറി. ചെയർമാൻ ഷാനവാസ് വട്ടത്തൂർ, വാർഡ് അംഗം കെ.എം. ഹാരിസ് എന്നിവർ സംസാരിച്ചു. photo: tir mp10 അൻസാർ സ്കൂൾ പൂർവവിദ്യാർഥികൾ അസ്വാെൻറ ചികിത്സക്ക് സമാഹരിച്ച തുക ഷാനവാസ് വട്ടത്തൂരിന് കൈമാറുന്നു സ്റ്റീല്‍ കുപ്പി, ചോറ്റുപാത്രം വിതരണം ചങ്ങരംകുളം: പള്ളിക്കര ജി.എം.എൽ.പി സ്കൂൾ വിദ്യാർഥികള്‍ക്ക് സ്റ്റീല്‍ കുപ്പിയും ചോറ്റുപാത്രവും വിതരണം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 'അതുല്യം പദ്ധതി'യുടെ പ്ലാസ്റ്റിക് വിമുക്ത ബാല്യം പരിപാടിയുടെ ഭാഗമായാണ് വിതരണം ചെയ്തത്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.വി. അബ്ദുട്ടി, പഞ്ചായത്ത് പ്രസിഡൻറ് ടി. സത്യൻ, മണികണ്ഠൻ, വാർഡ് അംഗം ദിവ്യ ഉണ്ണികൃഷ്ണൻ, സി.പി. ഷാഫി, വി.വി. രവി, ടി. അച്യുതൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.