കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിൽ കുരുമുളക് കൃഷി വ്യാപിപ്പിക്കുന്നു. കാര്‍ഷിക മേഖലയിലെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കാനും ഇതിന് ശാസ്ത്രസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനും കൃഷിഭവനിൽ ചേർന്ന യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. കുരുമുളക് കൃഷിയുടെ ഊർജിത പ്രവർത്തനത്തിന് സമിതി രൂപവത്കരിച്ചു. സെക്രട്ടറി ശങ്കര നാരായണനും പ്രസിഡൻറ് യു.ടി. ശിവശങ്കരനും ഉൾപ്പെട്ട 11 അംഗ സമിതിയെയാണ് തെരഞ്ഞെടുത്തത്. ചെയർമാൻ ജിമ്മി മാത്യു, വൈസ് പ്രസിഡൻറ് തങ്കച്ചൻ മാത്യു എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ പി. സാജിദ് അലി പദ്ധതി വിശദീകിച്ചു. അടിക്കുറിപ്പ്: കരിമ്പയിൽ കുരുമുളക് കർഷകരുടെ യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ സംസാരിക്കുന്നു /pw - file Kalladikode Pepper
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.