മലപ്പുറം: കേരളത്തിൽ ആത്മീയ, രാഷ്ട്രീയ മേഖലകളിൽ സൗമ്യസാന്നിധ്യമായ ശിഹാബുദ്ദീൻ ബാഅലവി കുടുംബത്തിെൻറ പ്രഥമ സംഗമം പാണക്കാട്ട് നടന്നു. സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാർക്കെതിരെ നിലയുറപ്പിച്ചതിെൻറ പേരിൽ വെല്ലൂരിലേക്ക് നാടുകടത്തപ്പെട്ട ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയ തങ്ങളുടെ സന്താനപരമ്പരയിൽ പെടുന്നവരുടെ (ഖബീലതുശ്ശിഹാബിയ്യ) സംഗമത്തിനാണ് പാണക്കാട് വേദിയായത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ തുടങ്ങിയ ജില്ലകളിൽനിന്നായി 300ഒാളം പേർ പെങ്കടുത്ത സംഗമം പാണക്കാട് ൈഹദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം െചയ്തു. പുസ്തക പ്രകാശനം, ഡോക്യുമെൻററി പ്രദർശനം, സിൽസില അവതരണം, ആദരിക്കൽ, ഐസ് ബ്രെയ്ക്കിങ്, അവാർഡ് ദാനം, ഹജ്ജ് യാത്രയയപ്പ് തുടങ്ങിയ പരിപാടികൾ നടന്നു. അഹ്മ്മദ് ഹുസൈൻ ശിഹാബ് തങ്ങൾ പൊടിയാട് അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സാദിഖലി ശിഹാബ് തങ്ങൾ, നാസർ ഹയ്യ് ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, കുഞ്ഞുട്ടി തങ്ങൾ തിരൂർക്കാട്, റശീദലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, സാബിഖലി ശിഹാബ് തങ്ങൾ എന്നിവർ സംസാരിച്ചു. സ്വാലിഹ് ശിഹാബ് തങ്ങൾ കോഴിക്കോട് സ്വാഗതവും ഹാശിറലി ശിഹാബ് തങ്ങൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.