അലനല്ലൂർ: എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ചിത്ര പ്രദർശനം ശ്രദ്ധേയമായി. പെരിന്തല്‍മണ്ണ കുന്നപ്പള്ളിയിലെ ന്യൂ ഹോപ് ഡിഅഡിക്ഷന്‍ സെൻററുമായി സഹകരിച്ചാണ് പ്രദര്‍ശനം ഒരുക്കിയത്. ന്യൂ ഹോപ് ഡി അഡിക്ഷന്‍ സെൻറര്‍ ജീവനക്കാരനും ചിത്രകാരനുമായ കമറുദ്ദീന്‍ ചേരിപ്പറമ്പ് വരച്ച മുപ്പതോളം ചിത്രങ്ങളും വിദ്യാർഥികൾ തയാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്രദർശിപ്പിച്ചു. മണ്ണാര്‍ക്കാട് എക്‌സൈസ് സി.െഎ കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ ശ്രീകൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. എൻ. ഷംസുദ്ദീന്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ഷരീഫ്, വൈസ് പ്രസിഡൻറ് റഫീഖ പാറോക്കോട്ട്, അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. രജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. മുഹമ്മദാലി, വി. ഗിരിജ, കെ.പി. യഹ്‌യ, പി.ടി.എ പ്രസിഡൻറ് ഒ. ഫിറോസ്, വ്യാപാരി വ്യവസായി യൂനിറ്റ് പ്രസിഡൻറ് എ.പി. മാനു, പ്രധാനാധ്യാപകന്‍ എന്‍. അബ്ദുൽ നാസര്‍ തുടങ്ങി മൂവായിരത്തോളം ആളുകള്‍ പ്രദര്‍ശനം സന്ദർശിച്ചു. സ്‌കൗട്ട് മാസ്റ്റര്‍ ഒ. മുഹമ്മദ് അന്‍വര്‍, ഗൈഡ് ക്യാപ്റ്റന്‍ വി. ജലജ കുമാരി, ട്രൂപ് ലീഡര്‍ റംഷി റഹ്മാൻ, കമ്പനി ലീഡര്‍ പി.പി. അഫ്‌റ എന്നിവര്‍ നേതൃത്വം നല്‍കി. ഫോട്ടോ: Alanallur scout and guide chithra pradarshanam എടത്തനാട്ടുകര ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിൽ ലഹരി വിരുദ്ധ ചിത്രപ്രദര്‍ശനം എക്‌സൈസ് സി.െഎ കെ. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.