തച്ചനാട്ടുകര: അടുത്തിടെ നിർമിച്ച നാട്ടുകൽ പ്രാഥമികാരോഗ്യ കേന്ദ്രം ചോരുന്നുവെന്നാരോപിച്ച് തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നേതൃത്വത്തിൽ മാർച്ച് നടത്തി. എസ്.ടി.യു ജില്ല സെക്രട്ടറി കരിമ്പനകൾ ഹംസ ഉദ്ഘാടനം ചെയ്തു. മുൻ ഒറ്റപ്പാലം എം.എൽ.എ എം. ഹംസയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവിലാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിർമിച്ചത്. രണ്ടു വർഷം മുമ്പാണ് ഉദ്ഘാടനം ചെയ്തത്. കെട്ടിടത്തിെൻറ പല ഭാഗങ്ങളിലും ചോർച്ചയാണ്. പാലോട് ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഉമ്മർ ചോലശ്ശേരി അധ്യക്ഷത വഹിച്ചു. സി.പി. സൈതലവി, കരിം ഹാജി, സി.പി. സുബൈർ, ഇല്ല്യാസ് കുന്നുംപുറം, റഫീഖ് പാറമ്മൽ, ഉമ്മർ തച്ചനാട്ടുകര, നിസാർ തെക്കുംമുറി എന്നിവർ സംസാരിച്ചു. ഫോട്ടോ കെട്ടിടം ചോർന്നൊലിക്കുന്നു എന്നാരോപിച്ച് യൂത്ത് ലീഗ് പ്രവർത്തകർ നാട്ടുകൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് നടത്തിയ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.