കല്ലടിക്കോട്: മാസങ്ങൾക്ക് മുമ്പ് ഒന്നര ലക്ഷം രൂപ ചെലവഴിച്ച് നന്നാക്കിയ ഉൾനാടൻ ഗ്രാമീണ പാത തകർന്നത് ആദിവാസികൾ അടക്കം 40ഓളം വീട്ടുകാർക്ക് ദുരിതമായി. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് 11ാം വാർഡിലെ നെല്ലിക്കുന്ന് നിന്നാരംഭിച്ച് ഏറമാടി ചോലവഴി ആനക്കല്ല് ആദിവാസി കോളനിയിലേക്കുള്ള ഏക പാതയാണ് ഗതാഗതയോഗ്യമല്ലാതായത്. ഫണ്ട് അനുവദിച്ച് കിട്ടിയാൽ ഉടൻ റോഡ് ഗതാഗത സജ്ജമാക്കുമെന്ന് വാർഡ് അംഗം മേരി ജോസഫ് പറഞ്ഞു. റോഡ് നന്നാക്കാത്ത പക്ഷം ശക്തമായ സമരപരിപാടി നടത്തുമെന്ന് നെല്ലിക്കുന്ന് ജനകീയ വികസന സമിതി മുന്നറിയിപ്പ് നൽകി. പടം) അടിക്കുറിപ്പ്: ശോച്യാവസ്ഥയിലായ നെല്ലിക്കുന്ന്-ഏറമാടി ചോല റോഡ് /pw_ File Kalladi Kode Nellikunnu
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.