ഭിന്നശേഷിക്കാരായവർക്ക് സഹപാഠികളുടെ 'കൈത്താങ്ങ്' പട്ടാമ്പി: ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിെൻറ 'കൈത്താങ്ങ്'. പാഴ്‌ച്ചെലവുകൾ നിയന്ത്രിച്ച് സഹപാഠികളെ സഹായിക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം പ്രധാനാധ്യാപകൻ ടി.എം. വിക്രമൻ ഉദ്‌ഘാടനം ചെയ്തു. അധ്യാപകരായ പ്രേംകുമാർ, പി.എസ്. ബാബുരാജ്, ആശാ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ഓഫിസിന് മുന്നിൽ സ്ഥാപിച്ച പെട്ടിയിൽനിന്ന് സമാഹരിക്കുന്ന തുക ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനത്തിനും ഭക്ഷണത്തിനും മരുന്നിനും ഉപയോഗിക്കും. ചിത്രം: mohptb 263 നടുവട്ടം ഗവ.ജനത ഹയർ സെക്കൻഡറി സ്‌കൂളിലെ 'കൈത്താങ്ങ്' പദ്ധതി പ്രധാനാധ്യാപകൻ ടി.എം. വിക്രമൻ ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.