ഉരുക്ക് തടയണയോട്​ ചേർന്ന പുഴയോരം ഇടിയുന്നു

ഷൊർണൂർ: ഭാരതപ്പുഴയിലെ ഉരുക്ക് തടയണയോട് ചേർന്ന പുഴയോരം ഇടിഞ്ഞുവീഴുന്നു. വാണിയംകുളത്തെ മാന്നന്നൂരിനേയും പൈങ്കുളം വാഴാലിക്കടവിനേയും ബന്ധിപ്പിക്കുന്ന തടയാണിത്. മാന്നന്നൂർ ഭാഗത്തെ പുഴയോരമാണ് ദിനംപ്രതി വലിയ തോതിൽ ഇടിയുന്നത്. കാലവർഷം കനത്തതോടെ ഉരുക്ക് തടയണ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. പുഴയുടെ ഗതി മാറിയൊഴുകുമെന്ന ആശങ്കയിലാണ് പരിസരവാസികൾ. 2015 ലാണ് കേരള ഇറിഗേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ െഡവലപ്മ​െൻറ് നേതൃത്വത്തിൽ ജലവകുപ്പ് ഫണ്ട് ഉപയോഗിച്ച് തടയണ നിർമിച്ചത്. 5.61 കോടി രൂപയാണ് നിർമാണ ചെലവ്. കൃഷിക്കും കുടിവെള്ളത്തിനും പരീക്ഷണാടിസ്ഥാനത്തിൽ പണിതീർത്ത തടയണ കഴിഞ്ഞ വേനലുകളിൽ ഏറെ സഹായകമായിരുന്നു. എന്നാൽ പുഴയോരം തകർന്ന് വെള്ളം പാഴായാൽ തടയണ പ്രയോജനമില്ലാതാകുമെന്ന് നാട്ടുകാർ പറയുന്നു. ചിത്രം (1) ചിത്രവിവരണം ഉരുക്ക് തടയണയോട് ചേർന്ന പുഴയോരം ഇടിഞ്ഞ നിലയിൽ ചിത്രം (2) ചിത്രവിവരണം കാലവർഷം ശക്തമായതോടെ നിറഞ്ഞ് കവിഞ്ഞൊഴുകുന്ന ഉരുക്ക് തടയണ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.