ഭൂനികുതി വർധനക്കെതിരെ മുസ്‌ലിം ലീഗ് ധർണ

കരുവാരകുണ്ട്: ഭൂനികുതി വർധന പിൻവലിക്കുക, ഓൺലൈൻ നികുതി സംവിധാനത്തിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പഞ്ചായത്ത് മുസ്‌ലിം ലീഗ് കരുവാരകുണ്ട് വില്ലേജ് ഓഫിസിലേക്ക് മാർച്ച് നടത്തി. പുന്നക്കാട്ട് വില്ലേജ് ഓഫിസിന് മുന്നിൽ നടന്ന ധർണ നിയോജക മണ്ഡലം സെക്രട്ടറി എം. അലവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. അബ്ദുറഹ്മാൻ, കെ. മുഹമ്മദ് മാസ്റ്റർ, പി. കുഞ്ഞീതു, എം.കെ. മുഹമ്മദലി, പി.കെ. അബ്ദുറഹ്മാൻ, പി. കുഞ്ഞീതു, പി.എച്ച്. സുഹൈൽ എന്നിവർ സംസാരിച്ചു. ടി. മുസ്തഫ ഹാജി, സി. മുഹമ്മദലി, എം. ബഷീർ ഹാജി, എം. ഹംസ, ടി.പി. ഉമർ മാസ്റ്റർ, എം. ഫിയാസ്, കെ. റിയാസ്, കെ. അൻസാർ, പി. ഇയാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.