പാലക്കാട്: വെള്ളിയാഴ്ചക്കകം കേന്ദ്രസർക്കാർ പ്രശ്നപരിഹാരത്തിന് മുൻകൈയെടുത്തില്ലെങ്കിൽ ശനിയാഴ്ച മുതൽ അവശ്യ സർവിസ് ഉൾപ്പെടെ നിർത്തിവെക്കാൻ സംഘടനകളോട് ആവശ്യപ്പെടുമെന്ന് സ്റ്റേറ്റ് ലോറി ഒാണേഴ്സ് ഫെഡറേഷൻ സംസ്ഥാന ജന. സെക്രട്ടറി എം. നന്ദകുമാർ അറിയിച്ചു. മഴക്കെടുതി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലാണ് അവശ്യ വാഹനങ്ങളെ സമരത്തിെൻറ ഭാഗമാക്കാതിരുന്നത്. ചരക്ക് വാഹന ഉടമകളും ജീവനക്കാരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.