പൂക്കോട്ടുംപാടം: നാമമാത്ര വേതനത്തില്‍ ജോലിചെയ്യുന്ന അംഗന്‍വാടി ജീവനക്കാര്‍ക്ക് അധിക ജോലികള്‍ ചെയ്യാനുള്ള വേതനംകൂടി സര്‍ക്കാര്‍ അനുവദിക്കണമെന്ന് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) കാളികാവ് പ്രോജക്ട് സമ്മേളനം ആവശ്യപ്പെട്ടു. പൂക്കോട്ടുംപാടത്ത് നടന്ന സമ്മേളനം സി.പി.എം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ ഉദ്ഘാടനം ചെയ്തു. അജിതകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. രജിത, സംഘടന റിപ്പോർട്ടും കെ.പി. ഷൈല പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സി.ഐ.ടി.യു നിലമ്പൂർ ഏരിയ സെക്രട്ടറി ഇ.പി. ഉമ്മർ, സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.പി. വിനോദ്, സി.ഐ.ടി.യു അമരമ്പലം പഞ്ചായത്ത് സെക്രട്ടറി കെ. വാസുദേവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: ആമീല കരുളായി (സെക്ര.), പുഷ്പലത ടീച്ചർ (പ്രസി.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.