ജെൻഡര്‍ ഫ്രണ്ട്​ലി ഏകദിന ശില്‍പശാല

കരുളായി: ഗ്രാമപഞ്ചായത്ത് ജെൻഡര്‍ ഫ്രണ്ട്ലി പഞ്ചായത്താക്കുന്നതി‍​െൻറ ഭാഗമായി പഞ്ചായത്ത് അംഗങ്ങള്‍, ആസൂത്രണ സമിതി അംഗങ്ങൾ സി.ഡി.എസ് അംഗങ്ങള്‍, ജെൻഡർ കമ്മിറ്റി, അംഗന്‍വാടി വർക്കർമാര്‍, നിർവഹണ ഉദ്യോഗസ്ഥര്‍ എന്നിവർക്ക് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കിലയുടെ ആഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയിൽ അസൈനാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ മിനി കരേരന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ. ശെരീഫ, മറ്റു സ്ഥിരംസമിതി അധ്യക്ഷന്മാരായ പി. സുനിർ, കെ. മനോജ്, പഞ്ചായത്ത് അംഗങ്ങളായ കെ. ഉഷ, ഷീബ പൂഴിക്കുത്ത്, കദീജ, ലിസി ജോസ്, കദീജ പറമ്പിൽ, ടി.എച്ച്. ആയിഷ, സി.ഡി.എസ് പ്രസിഡൻറ് കെ. മിനി, വൈസ് പ്രസിഡൻറ് ലിലാമ്മ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസർ നാരായണിക്കുട്ടി, അസി. സെക്രട്ടറി ഫവാസ്, പി. ഹാരീസ് എന്നിവർ സംസാരിച്ചു. കില ഫാക്കൽറ്റി അംഗങ്ങളായ ബീന സണ്ണി, ശിഹാബ് എന്നിവർ ക്ലാസെടുത്തു. െജൻഡർ ഫ്രണ്ട്ലി നടപ്പാക്കാൻ മേഖല തിരിച്ച് കമ്മിറ്റി രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.