മകളുടെ വിവാഹദിനത്തില്‍ പാലിയേറ്റിവ് യൂനിറ്റിന് മെഡിക്കല്‍ കിറ്റ്

പട്ടാമ്പി: മകളുടെ വിവാഹത്തിന് പെയിന്‍ ആൻഡ് പാലിയേറ്റിവ് യൂനിറ്റിന് പഞ്ചായത്തംഗങ്ങളായ ദമ്പതികള്‍ മെഡിക്കല്‍ കിറ്റ് നല്‍കി. വിളയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും നാലാം വാര്‍ഡംഗവുമായ ഹുസൈന്‍ കണ്ടേങ്കാവി‍​െൻറയും വനിത ലീഗ് നേതാവും മൂന്നാം വാര്‍ഡംഗവുമായ സക്കീന ഹുസൈ‍​െൻറയും മകള്‍ ഫാത്തിമ റിന്‍ഷയുടെ വിവാഹത്തോടനുബന്ധിച്ചാണ് പഞ്ചായത്ത് പാലിയേറ്റിവ് സമിതിക്ക് ഉപകരണങ്ങള്‍ നല്‍കിയത്. കൂരാച്ചിപ്പടി വലിയപാലം ഓഡിറ്റോറിയത്തിലെ വിവാഹവേദിയില്‍ പാലിയേറ്റിവ് യൂനിറ്റ് കണ്‍വീനര്‍ കെ. ഗോവിന്ദന്‍കുട്ടി മെഡിക്കല്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. പാലൂര്‍ സ്വദേശി അബ്ദുറഹ്മാനാണ് വരന്‍. ഫോട്ടോ. mohptb 212 വിവാഹവേദിയിൽ പാലിയേറ്റിവ് യൂനിറ്റിനുള്ള മെഡിക്കൽ കിറ്റ് കണ്‍വീനര്‍ കെ. ഗോവിന്ദന്‍കുട്ടി വധൂവരന്മാരിൽനിന്ന് ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.