ദേശീയ ബാങ്കുകള്‍ക്ക് സാമൂഹിക പ്രതിബദ്ധതയില്ല ^ചെന്നിത്തല

ദേശീയ ബാങ്കുകള്‍ക്ക് സാമൂഹിക പ്രതിബദ്ധതയില്ല -ചെന്നിത്തല ദേശീയ ബാങ്കുകള്‍ക്ക് സാമൂഹിക പ്രതിബദ്ധതയില്ല -ചെന്നിത്തല ആനക്കര: ദേശീയ ബാങ്കുകള്‍ക്ക് സാമൂഹിക പ്രതിബദ്ധതയിെല്ലന്നും ലയനം സാധാരണ ബാങ്കുകളെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുമരനല്ലൂര്‍ സഹകരണ സർവിസ് ബാങ്കി​െൻറ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. വി.ടി. ബല്‍റാം എം.എല്‍.എ, ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍, സി.വി. ബാലചന്ദ്രന്‍, ബാങ്ക് വൈസ് പ്രസിഡൻറ് പി.പി. സക്കീര്‍, സെക്രട്ടറി എം.എ. ശ്രീനിവാസന്‍, സഹകരണ ജോയൻറ് രജിസ്ട്രാര്‍ എം.കെ. ബാബു, പി.ഇ.എ. സലാം, അബ്ദുസമദ്, പി. രാജീവ്, അലി കുമരനല്ലൂര്‍, നാരായണന്‍കുട്ടി, വി. അബ്ദുല്ലക്കുട്ടി, സി.എച്ച്. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു. ബാങ്കി​െൻറ ആദ്യകാല അംഗങ്ങളായ സുകുമാര മേനോന്‍, കെ.പി. ചിന്നമേനോന്‍, വി.എം. മുരളീധരന്‍, പുളിക്കല്‍ സുലൈമാന്‍ എന്നിവരെ ആദരിച്ചു. പ്ലസ്ടു, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും തൃത്താല ഉപജില്ലയില്‍ മികച്ച നേട്ടം കൈവരിച്ച കുമരനല്ലൂര്‍ സ്കൂളിനെയും ചടങ്ങില്‍ ആദരിച്ചു. ചിത്രം ബാങ്ക് )anakara BANK 3 കുമരനല്ലൂര്‍ സഹകരണ സർവിസ് ബാങ്കി​െൻറ നവീകരിച്ച കെട്ടിടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.