ഒറ്റപ്പാലം: സഹജീവി സ്നേഹവും സമ്പാദ്യ ശീലവും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യവുമായി കാട്ടുകുളം ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച പൗൾട്രി ക്ലബ് 50 വിദ്യാർഥികൾക്ക് അഞ്ചുവീതം കോഴിക്കുഞ്ഞുങ്ങളെയും കോഴിത്തീറ്റയും മരുന്നും വിതരണം ചെയ്തു. കല്ലുവഴി മൃഗാശുപത്രിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ജയദേവൻ ഉദ്‌ഘാടനം ചെയ്തു. വാർഡ് അംഗം ജാനു അധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ. പി.ബി. ജ്യോതി മോൻ പദ്ധതി വിശദീകരിച്ചു. ക്ലബ് കൺവീനറും അധ്യാപകനുമായ കെ. പ്രമോദ്, എച്ച്.എം ഇൻ ചാർജ് ടി. ഗീത, പി.ടി.എ പ്രസിഡൻറ് എ. അയ്യപ്പൻ, സജിത എന്നിവർ സംസാരിച്ചു. ജി. പ്രശോഭ്, സി.എ. സജിത്ത്, വി.കെ. മാനസ് മേനോൻ, എസ്. പാർവതി, പി. ജയശ്രീ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.