ഭിന്നശേഷി കുടുംബ സംഗമം

പാണ്ടിക്കാട്: ഗ്രാമപഞ്ചായത്തിലെ സി.എച്ച്‌ കോൺഫറൻസ് ഹാളിൽ നടന്നു. പരിവാറി‍​െൻറ നേതൃത്വത്തിൽ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. അജിത ഉദ്ഘാടനം ചെയ്തു. പരിവാർ ജില്ല എക്സിക്യൂട്ടിവ് അംഗം പി. ഖാലിദ് അധ്യക്ഷത വഹിച്ചു. പ്രിവിലേജ് കാർഡ് വിതരണം, നിരാമയ കാർഡ് വിതരണം, പ്രതിഭകളെ ആദരിക്കൽ, സംയോജിത വിദ്യാഭ്യാസ ശാക്തീകരണ ചർച്ച, അയൽക്കൂട്ട സംഗമം എന്നിവ നടന്നു. ജില്ല പഞ്ചായത്ത് അംഗം പി.ആർ. രോഹിൽനാഥ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടോമി ജോൺ, പാണ്ടിക്കാട് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ കെ. ശ്രീകുമാർ, പരിവാർ വണ്ടൂർ ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.ടി. ഫഹദ്‌, അബ്ദുസമദ്, കെ. മുനീർ, യു.ആർ. രാജേഷ്, കെ. ഹരിദാസൻ, പി. നാരായണൻ, മജീദ്, ഫിറോസ്, പി. സരിത, സി. ആസ്യ, അബു കരിമ്പിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.