വിട പറഞ്ഞത് തലമുറകളുടെ ഗുരുനാഥന്‍

കോഴിക്കോട്: കരുവള്ളി മുഹമ്മദ് മൗലവിയുടെ വിയോഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അനുശോചിച്ചു. കേരള മുസ്‌ലിം നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ പ്രമുഖ പണ്ഡിതനും ചരിത്രസാക്ഷിയുമാണ് മുഹമ്മദ് മൗലവി. അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം തലമുറകളുടെ അധ്യാപകനാെണന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. നവോത്ഥാനത്തി​െൻറ ചാലകശക്തിയായി സഞ്ചരിച്ച് മുസ്ലിം സമുദായത്തിന് പ്രചോദനം നല്‍കിയ പരിഷ്‌കര്‍ത്താവാണ് കരുവള്ളി മുഹമ്മദ് മൗലവിയെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി. അദ്ദേഹം ജനാധിപത്യ മതേതര കാഴ്ചപ്പാട് പുലർത്തിയിരുന്നു. അറബി ഭാഷയുടെ വളര്‍ച്ചക്ക് വളരെയേറെ സംഭാവനയര്‍പ്പിക്കുകയും ചെയ്തുവെന്ന് അബ്ദുല്ലക്കോയ മദനി അനുസ്മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.