കേ​ര​ള​ത്തി​ലെ പു​തി​യ രാ​ജ്യ​സ​ഭ അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്​​തു

ന്യൂഡൽഹി: കേരളത്തിൽനിന്ന് പുതുതായി രാജ്യസഭയിലെത്തിയ മൂന്നംഗങ്ങളും ബുധനാഴ്ച രാവിലെ രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. വർഷകാല സമ്മേളനത്തി​െൻറ ആദ്യ ദിനത്തിൽ രാജ്യസഭയുടെ ആദ്യ അജണ്ടയായാണ് എളമരം കരീം (സി.പി.എം), ബിനോയ് വിശ്വം (സി.പി.െഎ), ജോസ് കെ. മാണി (കേരള കോൺഗ്രസ്-എം) എന്നിവർ സത്യപ്രതിജ്ഞ ചെയ്തത്. കേരളീയ വേഷത്തിൽ മുണ്ടുടുത്ത് സഭയിലെത്തിയ മൂന്നംഗങ്ങളിൽ ബിനോയ് വിശ്വം മലയാളത്തിൽ പ്രതിജ്ഞ ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റി. ഒരുവർഷം കാലാവധി ബാക്കിയുള്ള ലോക്സഭാംഗത്വം രാജിവെച്ച് രാജ്യസഭയിലെത്തിയ ജോസ് കെ. മാണിയുടെ പ്രതിജ്ഞ കഴിഞ്ഞപ്പോൾ ലോക്സഭയിൽനിന്ന് രാജ്യസഭയിലേക്കെന്ന് അധ്യക്ഷൻ അഭിപ്രായപ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.