പൊന്നാനി: വിവാഹ വേദിയിൽ വെച്ച് ഡയാലിസിസ് സെൻററിന് സ്വർണനാണയം കൈമാറി നവദമ്പതികൾ. പൊന്നാനി ചമ്രവട്ടം ജങ്ഷൻ സ്വദേശി കാഞ്ഞങ്ങാട്ടയിൽ കുഞ്ഞിമുഹമ്മദിെൻറ മകൾ റൻഷീലയുടേയും മാങ്ങാട്ടൂർ തെക്കുംകാട്ടിൽ സുലൈമാെൻറ മകൻ ഷെബീറിെൻറയും വിവാഹ സൽക്കാരമാണ് രോഗികൾക്ക് കൈത്താങ്ങായത്. പൊന്നാനി നഗരസഭ വൃക്കരോഗികൾക്ക് നടത്തുന്ന സൗജന്യ ഡയാലിസിസ് സെൻററിനാണ് ഇവർ വിവാഹ സമ്മാനം കൈമാറിയത്. നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി സ്വർണ നാണയം ഏറ്റുവാങ്ങി. കൗൺസിലർ കെ.പി. ശ്യാമള, മണി എണ്ണാഴിയിൽ എന്നിവർ സംബന്ധിച്ചു. മാസങ്ങൾക്ക് മുമ്പ് പൊന്നാനി കോട്ടത്തറ സ്വദേശി ശ്രീജിത്ത്-അനുഷ ദമ്പതികളും വിവാഹ സമ്മാനം ഡയാലിസിസ് സെൻററിന് നൽകിയിരുന്നു. പടം...tirp1 പൊന്നാനി നഗരസഭയുടെ സൗജന്യ ഡയാലിസിസ് സെൻററിലേക്ക് ദമ്പതികൾ സ്വർണനാണയം കൈമാറുന്നു ദുരിതബാധിത പ്രദേശത്ത് അടിയന്തര നടപടി വേണം -സി.പി.െഎ പൊന്നാനി: കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം നൽകണമെന്നും കടൽ ഭിത്തി നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും സി.പി.െഎ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അഴീക്കൽ മുതൽ കാപ്പിരിക്കാട് വരെയുള്ള തീരത്ത് മത്സ്യത്തെഴിലാളികൾക്ക് പ്രത്യേക പദ്ധതികൾ നടപ്പാക്കണം. നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പി. അജയൻ അധ്യക്ഷത വഹിച്ചു. പി.കെ. കൃഷ്ണദാസ്, അജിത് കൊളാടി, പി. കുഞ്ഞിമൂസ, എൻ.കെ. സൈനുദ്ദീൻ, എ.കെ. ജബ്ബാർ, എം.എ. ഹമീദ്, എൻ. സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.