നിലമ്പൂര്‍: സെൻറ് ജോസഫ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ ഇടവക തിരുനാളിന് കൊടിയേറി. സെമിനാരി റെക്ടര്‍ ഫാ. തോമസ് പൊയ്കമണ്ണിലിെൻറ മുഖ്യ കാര്‍മികത്വത്തില്‍ ഇടവക വികാരി ഫാ. ആേൻറാ എടക്കളത്തൂര്‍ തിരുനാള്‍ കൊടിയേറ്റി. ചൊവ്വ, ബുധൻ ദിവസങ്ങളില്‍ ഇടവക ധ്യാനം നടക്കും. ധ്യാനത്തിന് ഫാ. ജോസ് പള്ളി പടിഞ്ഞാറ്റേതില്‍ നേതൃത്വം നല്‍കും. 19ന് വൈകീട്ട് അഞ്ചിന് നൊവേന, വി. കുര്‍ബാന എന്നിവക്ക് മലപ്പുറം എപ്പിസ്‌കോപ്പല്‍ വികാരി ഫാ. തോമസ് ക്രിസ്തുമന്ദിരം നേതൃത്വം നല്‍കും. 20ന് വൈകീട്ട്് അഞ്ചിന് നൊവേന, വി. കുര്‍ബാന എന്നിവക്ക് പുത്തൂര്‍ രൂപത വികാരി ജനറാള്‍ മോ. എല്‍ദോ പുത്തന്‍കണ്ടത്തില്‍ നേതൃത്വം നല്‍കും. 21ന് രാവിലെ എട്ടിന് അഭിവന്ദ്യ പിതാക്കന്‍മാര്‍ക്ക് സ്വീകരണം. തുടര്‍ന്ന് നടക്കുന്ന മൂറോന്‍ കൂദാശക്ക് കര്‍ദിനാള്‍ ക്ലിമ്മിസ് കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിക്കും. 12ന് പൊതുസമ്മേളനം, പുതിയ ഭവനത്തിെൻറ താക്കോല്‍ദാനം എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.