കരുവാരകുണ്ട്: കാലവർഷക്കെടുതിയിൽ കൃഷിനാശം നേരിട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തിൽ മാത്രം ഒരു കോടിയോളം രൂപയുടെ നാശനഷ് ടങ്ങളുണ്ടായിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതി വിഷയം സർക്കാരിെൻറ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ അലംഭാവം കാണിക്കുകയാണെന്നും ലീഗ് ആരോപിച്ചു. പ്രസിഡൻറ് എൻ.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എം. അലവി, പി. ഇമ്പിച്ചിക്കോയ തങ്ങൾ, പട്ടണം അബു, ടി. മുസ്തഫ ഹാജി, എം.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.