പാലക്കാട്: എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ ഫൈസി, സംസ്ഥാന വൈസ് പ്രസിഡൻറ് എം.കെ. മനോജ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ, എറണാകുളം ജില്ല പ്രസിഡൻറ് ഷൗക്കത്ത് പെരുമ്പാവൂർ എന്നിവരെ എറണാംകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വെച്ചതിനെതിരെ പാലക്കാട്ട് പ്രതിഷേധ പരിപാടി നടത്തി. പാലക്കാട് ടൗണിൽ നടന്ന പ്രകടനം ജില്ല വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ, ജില്ല കമ്മിറ്റിയംഗം ഒ.എച്ച്. കലീൽ, പാലക്കാട് മണ്ഡലം സെക്രട്ടറി മുഹമ്മദലി കൽമണ്ഡപം നെന്മാറ മണ്ഡലം പ്രസിഡൻറ് മുജീബ് ചുള്ളിയാർ എന്നിവർ നേതൃത്വം നൽകി. തിരച്ചിൽ നിർത്തി കൊല്ലങ്കോട്: രണ്ടാംദിവസം തിരച്ചിൽ നിർത്തിവെച്ചു. പാലക്കാട്ടുനിന്നും എത്തിയ അഗ്നിശമനസേനയുടെ സ്കൂബാ സെറ്റ് മുങ്ങൽ വിദഗ്ധർ രണ്ട് മണിക്കൂർ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എയർ ബോട്ട് ഡെങ്കി, ഒക്സിജൻ സിലിണ്ടർ ഉൾപ്പെടുന്ന നാല് സ്ക്കൂബാ സെറ്റ്, ഉൾപ്പെടെ ആറുപേരുടെ സംഘമാണ് ജൈവൺസ് ഹിലാരിയോസിെൻറ നേതൃത്വത്തിൽ പരിശോധന നടത്തിയത്. നാവിക സേനയുടെ സഹായം ബന്ധുക്കൾ ആവശ്യപ്പെട്ടു. ബന്ധുക്കളുടെ ആവശ്യം ജില്ല കലക്ടറുമായി ചർച്ച നടത്തുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.