പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ തച്ചാറുപൊയിലില്‍ ലൈഫ് ഭവനപദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോല്‍ദാനം നടത്തി. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 11 വീടുകളുടെ നിർമാണമാണ് പൂര്‍ത്തിയാക്കിയത്. നറുക്കില്‍ ദാമോദരന്‍, കണക്കന്‍ ബിന്ദു എന്നിവർക്കാണ് വീടുനിർമിച്ചത്. ദാമോദരന് 2.61 ലക്ഷവും ബിന്ദുവിന് മൂന്നുലക്ഷവുമാണ് വീട് നിർമാണത്തിന് അനുവദിച്ചത്. ബ്ലോക്ക് പ്രസിഡൻറ് പി. ഖാലിദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ കളരിക്കല്‍ സുരേഷ്‌കുമാര്‍, ഒ. ഷാജി, ടി.എ. ശിവദാസന്‍, ബി.ഡി.ഒ ടി. േകശവദാസ്, വി.ഇ.ഒ നിഷ അശോകന്‍, വാര്‍ഡ് അംഗം പി.എം. ബിജു, എന്‍. ശിവന്‍ എന്നിവര്‍ സംസാരിച്ചു. കരാറുകാരന്‍ പി. രാജേഷിനെ അനുമോദിച്ചു. ഫോട്ടോ ppm1 കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ വീട് നിർമാണം പൂര്‍ത്തിയാക്കിയ കുടുംബത്തിന് ബ്ലോക്ക് പ്രസിഡൻറ് പി. ഖാലിദ് താക്കോല്‍ ദാനം നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.