പാലക്കാട്: വന്യമൃഗശല്യം ഇല്ലാതാക്കാൻ മൃഗങ്ങളെ കൊന്ന് വനംവകുപ്പ് ഇറച്ചി വിൽക്കണമെന്ന് പി.സി. ജോർജ് എം.എൽ.എ. പാലക്കാട് ജനപക്ഷം ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാട്ടാനകളെ വെടിവെക്കണമെന്ന് പറയുന്നില്ല. പക്ഷേ, കാട്ടുപോത്ത്, പന്നി, മ്ലാവ് എന്നിവയെ വനംവകുപ്പ് വെടിവെച്ച് കൊന്നാൽ വനംവകുപ്പിന് ലാഭമുണ്ടാവുകയും കർഷകർക്ക് രക്ഷയുണ്ടാവുകയും ചെയ്യും. വന്യമൃഗങ്ങളുടെ എണ്ണവും ശല്യവും വർധിക്കുകയാണ്. ആസ്ട്രേലിയയിൽ അവരുടെ ദേശീയ മൃഗമായ കംഗാരുവിെൻറ ഇറച്ചി വരെ ലഭിക്കും. വന്യമൃഗശല്യം നിയന്ത്രിക്കുന്നത് വനംവകുപ്പ് വിദേശത്ത് പോയി പഠിക്കണം. സംസ്ഥാനത്ത് നിയമം പാലിക്കുന്നത് കൊണ്ടാണ് മൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യൻ കൊല്ലപ്പെടുന്നത്. ജില്ലയിലെ കാട്ടാനശല്യം നിയന്ത്രിച്ചില്ലെങ്കിൽ സമരം ചെയ്യും. പിണറായിയുടെ ഭരണത്തിന് കീഴിൽ കേരളത്തിൽ മാറ്റം കാണുന്നുണ്ടെന്നും വികസനത്തിൽ മലബാർ മേഖലയെ അവഗണിക്കരുതെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.