അഞ്ച് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ അറസ്​റ്റിൽ

പാലക്കാട്: പൊള്ളാച്ചിയിൽനിന്ന് പാലക്കാട്ട് വിതരണത്തിനായി കൊണ്ടുവന്ന അഞ്ച് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് രാജസ്ഥാൻ സ്വദേശികളെ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ബിക്കാനീർ സ്വദേശി രം രത്തൻ (25), സുസാൻഘട്ട് സ്വദേശി വികാസ് (20) എന്നിവരെയാണ് എസ്.ഐ ആർ. രഞ്ജിത്തും സംഘവും ഞായറാഴ്ച രാവിലെ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷന് മുന്നിൽനിന്ന് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് പണം കൊണ്ടുവന്നത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി. അഡീഷനൽ എസ്.ഐ പുരുഷോത്തമൻ പിള്ള, റെയിൽവേ പൊലീസ് സീനിയർ സി.പി.ഒ സജി അഗസ്റ്റിൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീവ് എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.