കാറ്റിലും മഴയിലും തകര്‍ന്നത് 12 വൈദ്യുതി തൂണുകള്‍ *പഴയ ജോലിക്കാരെ തിരിച്ചുവിളിച്ചാണ് അറ്റകുറ്റപ്പണികൾ ദ്രുതഗതിയില്‍ നടത്തുന്നത്

കാറ്റിലും മഴയിലും തകര്‍ന്നത് 12 വൈദ്യുതി തൂണുകള്‍ *പഴയ ജോലിക്കാരെ തിരിച്ചുവിളിച്ചാണ് അറ്റകുറ്റപ്പണികൾ ദ്രുതഗതിയില്‍ നടത്തുന്നത് പൂക്കോട്ടുംപാടം: ശക്തമായ മഴയും കാറ്റും മലയോരമേഖലയിലെ വൈദ്യുതി ബന്ധം താറുമാറാക്കി. പൂക്കോട്ടുപാടം സെക്ഷന് കീഴില്‍ വിവിധയിടങ്ങളിൽ 12ലധികം വൈദ്യുത തൂണുകളാണ് വീണുതകര്‍ന്നത്. കൂടാതെ പലയിടങ്ങളിലും കമ്പികള്‍ പൊട്ടിയും വൈദ്യുതി മുടങ്ങി. കമ്പികളില്‍ ചില്ലകള്‍ പൊട്ടിവീണും മരങ്ങള്‍ കടപുഴകിയുമാണ് പോസ്റ്റുകള്‍ തകര്‍ന്നത്. പോസ്റ്റുകള്‍ ചരിഞ്ഞും ചുവട്ടിലെ മണ്ണുപോയും അപകടനിലയിലായതും ധാരാളമുണ്ട്. തൊണ്ടി മുതല്‍ തേള്‍പ്പാറ, കൂരാട് മടമ്പം വരെയുള്ള ഭാഗങ്ങളിലാണ് പ്രധാനമായും പോസ്റ്റുകള്‍ തകര്‍ന്നത്. പഴയ ജോലിക്കാരെ തിരിച്ചുവിളിച്ചാണ് അറ്റകുറ്റപ്പണികൾ ദ്രുതഗതിയില്‍ നടത്തുന്നത്. ഞായറാഴ്ച വൈകീേട്ടാടെ വൈദ്യുതി ഭാഗികമായി പുനഃസ്ഥാപിച്ചു. ലോകകപ്പ് ഫുട്ബാള്‍ മത്സരം നടക്കുന്നതിനാല്‍ പരമാവധി എല്ലാ ഭാഗങ്ങളിലെയും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് എ.ഇ അറിയിച്ചു. കരുളായി സെക്ഷന് കീഴില്‍ ഒന്നുരണ്ടിടങ്ങളില്‍ കമ്പികള്‍ പൊട്ടിയതല്ലാതെ മറ്റു പ്രശ്നങ്ങളില്ലെന്ന് വകുപ്പ് ജീവനക്കാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.