മലപ്പുറം: പൊതുവിദ്യാഭ്യാസ വകുപ്പും കേരള സംഗീത നാടക അക്കാദമിയും ചേർന്ന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് കലാപഠന ശിൽപശാല നടത്തി. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം എന്നീ ഇനങ്ങളിലാണ് രണ്ടു ദിവസത്തെ പരിശീലനം നൽകിയത്. മലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ടി.പി. നിർമലദേവി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി. മനോജ്കുമാർ, കൈറ്റ് ജില്ല കോഓഡിനേറ്റർ ടി.കെ. അബ്്ദുൽ റഷീദ്, വിദ്യാരംഗം ജില്ല കോഓഡിനേറ്റർ വി.കെ. സെയ്ത് ഹാഷിം, ശ്രീലക്ഷ്മി ഗോവർധനൻ, അശ്വതിനായർ, കലാമണ്ഡലം ഹൈമാവതി, ഗായത്രി സുബ്രഹ്മണ്യൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.