പാറ അടർന്നുവീണ് നിർമാണത്തിലിരുന്ന വീട് തകർന്നു തിരൂരങ്ങാടി: . തെന്നല പഞ്ചായത്തിലെ കാച്ചടി കാളികടവിന് സമീപത്തെ മുണ്ടത്തോടൻ അബ്ദുറസാഖിെൻറ നിർമാണത്തിലിരുന്ന ഇരുനില വീടാണ് വൻ പാറക്കെട്ട് അടർന്നുവീണ് ഭാഗികമായി തകർന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് വൻ ശബ്ദത്തോടെ പാറ അടർന്നുവീണത്. ഇൗ സമയം വീടിെൻറ പരിസരത്ത് നിർമാണത്തൊഴിലാളികളോ വീട്ടുകാരോ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വീടിെൻറ ഡൈനിങ് ഹാളും അടുക്കളയും വർക് ഏരിയയും പൂർണമായും തകർന്നു. ഇനിയും വീടിെൻറ പരിസരത്ത് ഉയരത്തിൽ മൂന്ന് പാറക്കെട്ടുകൾ കൂടി അപകടനിലയിൽ ഏത് സമയത്തും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. സംഭവസ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ സന്ദർശിച്ചു. നിലവിലെ അപകടാവസ്ഥയിലുള്ള പാറക്കെട്ടുകൾ അടിയന്തരമായി ഒഴിവാക്കണമെന്നും തകർന്ന വീട് പൂർവസ്ഥിതിൽ നിർമിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കുടുംബം കലക്ടർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.